കേരളത്തിലെ പ്രകൃതിക്ഷോഭം പ്രവചിച്ച യുവാവ് മുന്കരുതലെടുക്കാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോള്‍ എല്ലാവരും കളിയാക്കി; പക്ഷെ പാകിസ്ഥാന്‍ ഇതിന് വേണ്ടി കരുതല്‍ എടുത്തെന്നു വിദേശമാധ്യമങ്ങള്‍

0

കേരളത്തില്‍ സുനാമി ഉണ്ടാകുമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും പറഞ്ഞു കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തില്‍ നിന്നൊരു ബാബു എന്ന യുവാവ് പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ നമ്മള്‍ അദ്ദേഹത്തെ കളിയാക്കി ചിരിച്ചു. എന്നാല്‍ ഇന്ന് കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ കുറച്ചൊരു സത്യമുണ്ടെന്ന് അറിയാതെ മലയാളികള്‍ പറഞ്ഞു പോകുന്നു.

ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ പല രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ദുരന്തം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചൈന, പാകിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ദുരിതം ഉണ്ടാകുക എന്ന് ബാബു പ്രവചിച്ചത്. ഗള്‍ഫിലും ഇത്തരത്തില്‍ ഇത് വ്യാപിക്കും എന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇന്ത്യക്കാര്‍ ഇതിനെ കളിയാക്കിയെങ്കിലും കത്ത് ശ്രദ്ധയില്‍പെട്ട പാകിസ്ഥാന്‍ ഇതിന് വേണ്ടി കരുതല്‍ എടുത്തിരുന്നതിനെ പരിഹാസത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയും ഭൂകമ്പ ദുരിതാശ്വാസ അതോറിറ്റിയും പാനിക്ക് ബട്ടണ്‍ പ്രസ് ചെയ്തിരുന്നു എന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തന്റെ ആറാം ഇന്ദ്രിയം ഉപയോഗിച്ചാണ് താന്‍  ഇത്തരത്തില്‍ പ്രവചനം നടത്തിയത് എന്നാണു ബാബു പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉത്ഭവിക്കുന്ന 120 മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഷീഷ്മ കൊടുങ്കാറ്റും ഇതിനെത്തുടര്‍ന്ന് പേമാരിയും സുനാമിയുമുണ്ടാകുമെന്ന് ബാബു പ്രവചിച്ചിരുന്നു. കൂടാതെ കേരളത്തില്‍  മൂന്നു പ്രമുഖര്‍ മരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. എന്തായാലും ഇപ്പോള്‍ ഈ പ്രവചനത്തിന് വന്‍ പ്രചാരം കിട്ടിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.