ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍ രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ

0

ബാഹുബലി ആരാധകര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത. ബാഹുബലിയില്‍ സിനിമയോളം പ്രാധാന്യം നേടിയ ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം. അതെ നമ്മുടെ നാട്ടില്‍ തന്നെ. 60 കോടി ചെലവില്‍ രണ്ടു ഭാഗമങ്ങള്‍ക്കുമായി രാമോജി ഫിലിം സിറ്റിയിലെ 100 ഏക്കറില്‍ നിര്‍മിച്ച മഹിഷ്മതി സെറ്റ് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയാണ്. ആയിരം ഏക്കറില്‍ ഹൈദരാബാദില്‍ സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റിയിലാണ് ‘മഹിഷ്മതി’ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.ഇതോടെ ബാഹുബലിയുടെ ഗംഭീരമായ സെറ്റ് പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി മാറുമെന്നാണ് കരുതുന്നത്.

വിദ്യാര്‍ത്ഥികളും കോര്‍പറേറ്റ് ഓഫീസുകളും സ്‌പെഷ്യല്‍ പാക്കേജുകളായും ബുക്കുചെയ്യാനുള്ള സൗകര്യമുണ്ട്. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റെടുത്താല്‍ രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ‘മഹിഷ്മതി’യില്‍ യില്‍ കറങ്ങാം. 1250 രൂപയുടെ ജനറല്‍ ടിക്കറ്റാണെങ്കില്‍ രാവിലെ ഒമ്പതു മണി മുതല്‍ രാവിലെ പതിനൊന്നരവരെ രണ്ടരമണിക്കൂറോളമാണ് അനുവദിച്ചിരിക്കുന്ന സമയം. വിശദവിവരങ്ങള്‍ ഫിലിം സിറ്റിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലുണ്ട്.

രണ്ടുഭാഗങ്ങള്‍ക്കുമായി 60 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സെറ്റിലെ ചില ഭാഗങ്ങള്‍ ആണ് നിലനിര്‍ത്തിയിരിക്കുന്നത്. ചലച്ചിത്രവിദ്യാര്‍ത്ഥികള്‍, സിനിമപ്രേമികള്‍ കൂടാതെ പൊതുജനവും ബാഹുബലി സെറ്റ് കാണാന്‍ എത്തുകയാണെന്നും അധികൃതര്‍ പറയുന്നു.