സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ബെഡ് കോഫി

0

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ബെഡ് കോഫി എന്ന ഷോർട്ട് ഫിലിം. കുവൈറ്റിൽ ജോലി ചെയുന്ന ഏതാനും പേർ ചേർന്നു പൂർണമായും കുവൈറ്റിൽ തന്നെ ചിത്രീകരിച്ചതാണീ ഷോർട്ട് ഫിലിം. സ്ത്രീകൾക്കുള്ള സമൂഹത്തിലെയും കുടുംബത്തിലെയും സ്ഥാനം എന്ന പ്രമേയവും ചിത്രത്തിന്റെ ആവിഷ്കാരവുമാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥാകൃത്തും.

സംവിധായകൻ അനിൽ സക്കറിയ ചേന്നംകരയും അഭിനയേതാക്കളും എല്ലാം പുതുമുഖങ്ങൾ എന്നതാണ് മറ്റൊരു പ്രത്യേകത. നിർമാണം വീക്കെൻഡ് മൂവീസ്. ക്യാമറ വിനു, സിറാജ് കിത്തു. എഡിറ്റിങ് നൗഷാദ് നാലകത്തു. മ്യൂസിക് ടോണി ജോൺസ് ജോസഫ്.