മലയാളിക്കിപ്പോള്‍ ബിയര്‍ മതിയോ!; പ്രതിവര്‍ഷം മലയാളികള്‍ അകത്താക്കുന്ന മദ്യത്തിന്റെ കണക്കറിയാമോ ?

0

ആഘോഷങ്ങള്‍ എന്തുമാകട്ടെ മദ്യമില്ലാതെ എന്താഘോഷം എന്ന മട്ടാണ് ഇപ്പോള്‍ മലയാളിക്ക് .വര്‍ഷം പതിനായിരം കോടിയിലധികം രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചു തീര്‍ക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതേ കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. ആളോഹരി മദ്യ ഉപയോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പിലാണ് ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം’.

കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ചെലവാകുന്നത് ഏകദേശം 3500 കോടി രൂപയുടെ അരിയാണ്. അതേസമയം അരിയുടെ വിലയുടെ മൂന്നിരട്ടി, അതായത് പതിനായിരം കോടി രൂപയുടെ മദ്യമാണ് പ്രതിവര്‍ഷം മലയാളികള്‍ അകത്താക്കുന്നത് എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ .മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണെന്ന് സംസ്ഥാന ബീവറേജസ് കോപ്പറേഷന്റെ വാര്‍ഷിക വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ മദ്യ ഉല്‍പാദകരും പ്രത്യേക പരിഗണന കേരളത്തിന് നല്‍കുന്നുണ്ട്.
ഇക്കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വില്‍പനയിലൂടെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. അത്തം മുതല്‍ ഉത്രാടം വരെയുള്ള ദിവസങ്ങളില്‍ 409.55 കോടി രൂപയുടെ മദ്യം വിറ്റതായാണ് ബിവറേജസ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോള്‍ മലയാളിയുടെ മദ്യപാന ശീലങ്ങളിലേക്ക് ബിയര്‍ ഒരിത്തിരി അധികം മേല്‍കോയ്മ നേടിയിരിക്കുകയാണോ ? ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത് .

ബാറുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതു തന്നെ ഇതിനു പ്രധാന കാരണം .ബാറുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നും പകരം ബിയര്‍ ഉപഭോഗം കൂടിയതായും കണക്കുകള്‍ പറയുന്നു .ചുരുക്കി പറഞ്ഞാല്‍ മദ്യനിയന്ത്രണം മലയാളിയുടെ മദ്യപാന ശീലത്തെ മാറ്റി എന്ന് പറയാം .ഇപ്പോള്‍ വീര്യം കൂടിയ ബീയറിനു ആവശ്യക്കാര്‍ ഏറെ ഉണ്ടെന്നു കണക്കുകള്‍ സാക്ഷ്യപെടുത്തുന്നു .ബാറുകള്‍ പൂട്ടിയത്‌ ബിവറേജുകളില്‍ തിരക്ക് കൂട്ടിയെങ്കിലും കൂടുതല്‍ വിറ്റഴിഞ്ഞത് ബിയര്‍ മാത്രമാണ്.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ആയി 55% വര്ധനവ്വ് ആണ് ബിയര്‍ വില്പനയില്‍ ഉണ്ടായത് .ബിയറിന്റെ വില്‍പ്പന 2013-14 വര്‍ഷങ്ങളില്‍ 512.2 കോടിയായിരുന്നപ്പോള്‍   2015-16 ആയപ്പോഴേക്കും 795.94 കോടിയായി വര്‍ധിച്ചു എന്നത് ഇതിന്റെ തെളിവാണ് .ഓണം ആയാലും റംസാന്‍ ആയാലും ക്രിസ്തുമസ് ആയാലും ശരി മദ്യമില്ലാത്ത ഒരു ഉത്സവം മലയാളിയുടെ സങ്കല്പങ്ങളില്‍ ഇപ്പോള്‍ ഇല്ലാത്ത അവസ്ഥയാണ്.അതിപ്പോള്‍ ആഘോഷത്തിന് ബിയര്‍ എന്നോ റം എന്നോ ഉണ്ടോ ?എതായാലും സന്തോഷം .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.