പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ പാമ്പ്!; ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രംഗം നടന്നത് മെക്‌സിക്കോയില്‍; യാത്രക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

0

ഹോളിവുഡ് ചിത്രം ‘സ്‌നേക് ഓണ്‍ എ പ്ലെയ്‌നി’ന് സമാനമായ അനുഭവങ്ങള്‍ ആണ്  മെക്‌സിക്കോയിലെ ഒരു കൊമേഴ്ഷ്യല്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉണ്ടായത് . എയറോമെക്‌സിക്കന്‍ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മെക്‌സിക്കന്‍ പട്ടണമായ ടോറിയോണില്‍ നിന്നും പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് യാത്രക്കാര്‍ ക്യാബിനു മുകളില്‍ ഒരു കാഴ്ച കണ്ടത്.. ..കാബിനു മുകളില്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു പാമ്പ് ..!

പാമ്പിനെ കണ്ടു  ആളുകള്‍ ഞെട്ടിത്തരിച്ചു. ലഗേജ് ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്ന പാമ്പ് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി.എന്നാല്‍ യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം ആര്‍ക്കും പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. കാബിനില്‍ തൂങ്ങികിടന്നിരുന്ന പാമ്പ് ഏതു നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു. ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

എന്നാല്‍ അഞ്ചും ആറും ക്യാബിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വിമാനത്തിലെ ഇരുപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ പെട്ടുപോയിരുന്നു. കമ്പിളിപുതപ്പ് നല്‍കി വിമാന ജീവനക്കാര്‍ അവരെ സംരക്ഷിച്ചു.എന്നാല്‍ അപ്പോഴേക്കും വിമാനം പറന്നുയര്‍ന്നിരുന്നു. വിവരം ഉടന്‍ തന്നെ പൈലറ്റിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായി മാറ്റിയ ശേഷം വനവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.എങ്ങനെയാണ് ലഗേജ് ബാഗുകള്‍ക്ക് ഇടയില്‍ പാമ്പെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് എയ്‌റോമെക്‌സിക്കോ അറിയിച്ചു…എന്തായാലും യാത്രക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം തന്നെയായിരുന്നു .വീഡിയോ