ഇതാണ് ബെക്കാം കൊട്ടാരം; വില 1300 കോടി; ഉള്ളിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

0

ഡേവിഡ് ബെക്കാം- വിക്‌ടോറിയ കുടുംബം ലോകത്തെ ഏറ്റവും വലിയ സെലിബ്രിട്ടി കുടുംബങ്ങളില്‍ ഒന്നാണ് .പണ്ടത്തെ സ്പ്യിസ്  ഗേള്‍സ് സംഘത്തിലെ പാട്ടുകാരികൂടിയാണ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ .ഈ ദമ്പതികള്‍ അടുത്തിടെ ലോസ് ഏഞ്ചല്‍സില്‍ വാങ്ങിയ പടുകൂറ്റന്‍ ബംഗ്‌ളാവിന്റെ വിശേഷങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം .

1360 കോടി രൂപയോളം മുടക്കി ബെക്കാമും വിക്‌ടോറിയയും വാങ്ങിയ ബംഗ്‌ളാവില്‍ 123 മുറികളുണ്ട്. ഇതില്‍ 14 കിടപ്പുമുറികളും 27 ബാത്ത്‌റൂമുകളുമാണ് ഉള്ളത്. സ്വിമ്മിംഗ്പൂളും ടെന്നീസ് കോര്‍ട്ടും ഇതിലുണ്ട്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ തന്നെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ ഇത് 4.6 ഏക്കറുകളിലായി പരന്നു കിടക്കുന്നു. ഇതിനൊപ്പം ഇവര്‍ നേരത്തേ വാങ്ങിയ ബെല്‍ എയര്‍ ഹോം വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയുമാണ്.

വിക്‌ടോറിയ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ നടത്താന്‍ ഉള്ളയിടം , മകന്‍ ബ്രൂക്ലീനും കൂട്ടുകാര്‍ക്കും അടിച്ചുപൊളിക്കാനുള്ള ഇടങ്ങള്‍, അഞ്ചുവയസ്സുകാരന്‍ ഹാര്‍പ്പറിന് പാട്ടു പാടന്‍ ഒരു ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയ ആവശ്യങ്ങളെല്ലാം പരിപാലിക്കുന്നതാണ് പുതിയ വീട്. ടെന്നീസ് കോര്‍ട്ടിനും നീന്തല്‍കുളത്തിനും പുറമേ ജിം, കാറുകള്‍ ഇടാവുന്ന നാലു ഗാരേജുകള്‍, 100 ലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍ തുടങ്ങിയവ  താരദമ്പതികളുടെ വീട്ടിലുണ്ട് .

നേരത്തേ ഇവര്‍ താമസിച്ച  വീട്  150 ദശലക്ഷം ഡോളറിന് വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഇത് അമേരിക്കയിലെ ഏറ്റവും വിലകൂടിയ വീടുകളുടെ പട്ടികയിലായിരുന്ന് . വീട് പിന്നീട് ഫോര്‍ുേല വണ്‍ ബിസിനസുകാരന്‍ ബെര്‍നി എക്‌ളിസ്്റ്റണിന്റെ മകള്‍ പെട്രാ സ്റ്റണ്ടായിരുന്നു വാങ്ങിയത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.