പേടിപ്പിക്കാന്‍ എസ്ര വരുന്നൂ; ഗംഭീര ട്രെയിലര്‍ എത്തി

0

പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ ട്രെയിലര്‍ എത്തി.തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. അതേസമയം, ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന എസ്രയടക്കമുള്ള ഒരുപിടി ചിത്രങ്ങള്‍ തിയറ്റര്‍ സമരം മൂലം മാറ്റി വെച്ചിരിക്കുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതും സമ്പൂര്‍ണ്ണവുമായ ഹൊറര്‍ ചിത്രമായിരിക്കും എസ്ര എന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ചിത്രം പാരനോര്‍മ്മല്‍ ആക്ടിവിടികളെ കൂറച്ചുകൂടി റിയലിസ്റ്റിക്കായി സമീപിക്കുന്നതായിരിക്കുമെന്നാണ് പൃഥ്വി സൂചിപ്പിച്ചത്. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായിക. പ്രിയയുടെ മലയാള അരങ്ങേറ്റ ചിത്രമാണിത്. ടോവിനോ തോമസ്, പ്രതാപ് പോത്തന്‍, വിജയ രാഘവന്‍, ബാബു ആന്റണി, സുദേവ് നായര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുജിത് വാസുദേവിന്റേതാണ് ഛായാഗ്രഹണം.