‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ: അനുപം ഖേറിനും മറ്റ് 13 പേർക്കുമെതിരെ കേസെടുക്കാൻ ബീഹാർ ഹൈകോടതി

1

പട്ന∙ ഈ വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ഭരണകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയിൽ അഭിനയിച്ച അനുപം ഖേറിനും മറ്റ് 13 പേർക്കുമെതിരെ കേസെടുക്കാൻ ബീഹാറിലെ പ്രാദേശിക കോടതി നിർദ്ദേശം. അനുപം ഖേറാണ് മൻമോഹൻ സിങ്ങിന്‍റെ വേഷം അഭിനയിച്ചത്. ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും മറ്റും വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
ചിത്രത്തിൽ അഭിനയിച്ച അക്ഷയ് ഖന്നയ്ക്കെതിരെയും കേസ് എടുക്കും. യു.പി.എ ചെയർപഴ്സൻ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക വാധ്‌ര തുടങ്ങിയവരുടെ വേഷം അഭിനയിച്ചവർ, ചിത്രത്തിന്‍റെ സംവിധായകൻ, നിർമാതാവ് തുടങ്ങിയവർക്കെതിരെയും കേസെടുക്കും.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.