പ്രശസ്ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വിവാഹിതയായി

0

പ്രശസ്ത ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞായറാഴ്ച യുഎസിലെ ഹൂസ്റ്റണിലായിരുന്നു വിവാഹം. മുംബൈയിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനാണു വരൻ. അമേരിക്കൻ മലയാളിയായ ഡോ. സുധീർ ശേഖറുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റിൽ വേർപ്പെടുത്തിയിരുന്നു. രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്. ഞായറാഴ്ച രാവിലെ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങില്‍ അരുൺ ദിവ്യയെ താലി കെട്ടി സ്വന്തമാക്കി.  ചടങ്ങിൽ പങ്കെടുത്തത് ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.