വിവാഹം മലയുടെ മുകളിൽ വച്ച്, പിന്നാലെ സ്കൈ ഡൈവ്: അന്തംവിട്ട് സോഷ്യൽ മീഡിയ

0

സാഹസികമായ പല കാര്യങ്ങളും വിവാഹദിനത്തിൽ ചെയ്യാൻ പലരും ഇഷ്ടപ്പെടും. അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവിടെ വരനും വധുവും വിവാഹം ചെയ്തത് ഒരു വലിയ മലയുടെ മുകളിൽ നിന്നാണ്. ശേഷം സ്കൈ ഡൈവിങ്ങ് ചെയ്തു ഇരുവരും വിവാഹദിനം ആഘോഷമാക്കി.

പ്രിസില്ലയുടെയും ഫിലിപ്പോ ലെക്വെഴ്‌സിന്റെയും വിവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മലയുടെ മുകളിൽ ഒരു പാറയിൽ നിന്നാണ് ഇരുവരും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് പാറയുടെ മുകളിൽ അതിഥികളെല്ലാം എത്തിചേർന്നു. വിവാഹത്തിന് പിന്നാലെ വിവാഹ വേഷത്തിൽ കൈ ചേർത്ത് പിടിച്ച് ഇരുവരും സ്കൈ ഡൈവിങ്ങും ചെയ്തു.

നിരവധി പേരാണ് വരന്റെയും വധുവിന്റെയും സാഹസികതയെ പ്രശംസിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇതൽപ്പം കൂടിപ്പോയെന്നും ചിലർ കമന്റ് ചെയ്തു.