ഓഹരി വിപണിക്ക് ഇന്ന് അവധി

1

മുംബൈ: രാമനവമി പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി, ഫോറക്‌സ് വിപണികൾക്കും അവധിയാണ്. വ്യാഴാഴ്ചയാണ് ഇനി സൂചികകൾ പ്രവർത്തിക്കുക.

243 പോയന്റ് നഷ്ടത്തിൽ 47,705ലാണ് സെൻസെക്‌സ് ചൊവാഴ്ച ക്ലോസ്‌ചെയ്തത്. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 14,296ലുമെത്തി.