ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകളുടെ കാലം അവസാനിക്കുമോ

0

ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകള്‍ക്ക് അവസാനം ആകുന്നു എന്ന് റിപ്പോര്‍ട്ട്‌ . ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്നതോടെയാണ് ഇത്തരം  ഓഫറുകള്‍ക്ക് വിലങ്ങു വീഴാന്‍ പോകുന്നത് .ചരക്കു സേവന നികുതി ഏര്‍പ്പെടുത്തുമ്പോള്‍ സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി അടയ്‌ക്കേണ്ടി വരും. ഇക്കാരണത്താല്‍ കച്ചവടക്കാര്‍ ഈ സൗജന്യങ്ങള്‍ നിര്‍ത്തലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെ വന്നാല്‍ പിന്നെ ബിസിനസ് പ്രമോഷന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന സാംപിളുകളുടെ കാര്യത്തിലും ഇതുതന്നെയാവും സ്ഥിതി.ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കും ഈ നിയമം തിരിച്ചടിയാകും എന്നാണ് കണക്കാക്കപെടുന്നത് .. ജിഎസ്ടി നിയമത്തിന്റെ മൂന്നാം സെക്ഷനിലാണ് സൗജന്യമായി വസ്തുക്കള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

ഇതനുസരിച്ച് സൗജന്യമായി നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി അടയ്ക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഏര്‍പ്പെടുത്തിയിരുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ വില്‍പ്പന ഇതോടെ അവസാനിച്ചേക്കും.  ബില്‍ പാസാക്കിയാല്‍ 2017 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.