ചൊവ്വയില്‍ ജോലിക്ക് ആളെ വേണം

0

ചൊവ്വയില്‍ ജോലിക്ക് പോകാന്‍ താല്പര്യം ഉണ്ടോ ? എങ്കില്‍ തയ്യരായികൊള്ളൂ ,ചൊവ്വയിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന പരസ്യം എത്തി കഴിഞ്ഞു .അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കാണ് ചൊവ്വയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെ വേണ്ടത്.

ചൊവ്വയിലേക്ക് വിവിധ ജോലികള്‍ക്ക് ആളെ തേടിയുള്ള പരസ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വിട്ടുകഴിഞ്ഞു. കെന്നഡി സ്‌പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയിലേക്ക് അധ്യാപകരെയും കൃഷിക്കാരെയും മറ്റ് തൊഴിലുകള്‍ അഭ്യസിച്ചിട്ടുള്ളവരെയും ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഇത് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ ഭൂമിക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ആദ്യത്തോടെ ബഹിരാകാശ ടൂറിസത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ചെറു വിവരണം നാസ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഏകദേശം 2030 ആകുമ്പോഴേക്കും ചൊവ്വയില്‍ ഒരു ചെറിയ ഭൂമി ഒരുക്കാന്‍ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. അതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ് .