റെഡ് സ്ട്രീറ്റിലേക്ക് ഓട്ടം പോകാൻ വിസമ്മതിച്ചു;ടാക്‌സി ഡ്രൈവറെ ആര്‍പിഎഫുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

0

മുംബൈ: റെഡ് സ്ട്രീറ്റിലേക്ക് ഓട്ടം വിളിച്ചിട്ട് വരാതിരുന്ന ടാക്‌സി ഡ്രൈവറെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അമിത് ധന്‍കാദിനെ മുംബൈ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു.

റെയില്‍വേ സ്‌റ്റേഷന് സമീപം കാർ നിർത്തി വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചേഴുന്നേൽപ്പിച്ച് ഓട്ടംപോകാന്‍ സമീപിച്ചപ്പോൾ അയാൾ വിസമ്മതിച്ചതിനെ തുടർന്നാണ് പീഡിപ്പിച്ചത്. സൗത്ത് മുംബൈയിലെ ​ഗ്രാന്റ് റോഡിലുള്ള റെ‍ഡ് സ്ട്രീറ്റിൽ പോകാനായിരുന്നു ആർപിഎഫ് കോൺസ്റ്റബിളായ അമിത് ധൻകാന്ത് ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പോകില്ലെന്ന് പറഞ്ഞ ഡ്രൈവറെ അമിത് മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. തുടർന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയിൽവെ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ ഭാഗത്തേക്ക് ഡ്രൈവറെ കൊണ്ടുപോയി. ഇവിടെവെച്ചാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

ശേഷം ഇയാളെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പണവും കാറിന്റെ താക്കോലുമായി അമിത് കടന്നുകളയുകയായിരുന്നു. ടാക്‌സി ഡ്രൈവറുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് അമിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍പിഎഫും അറിയിച്ചു.