കോവിഡ് മൂലം മരിച്ചവര്‍ക്കായി ബന്ധുക്കള്‍ക്ക് അന്തിമകര്‍മം നിര്‍വഹിക്കാമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

0

കൊല്‍ക്കത്ത: കോവിഡ്-19 ബാധിച്ച് മരിച്ചവര്‍ക്ക് അന്തിമകര്‍മം നിര്‍വഹിക്കാന്‍ ബന്ധുക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ അനുമതി. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ട് ആചാരമനുസരിച്ചുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൃതദേഹം കാണുന്നതിനും അന്തിമ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള അവസരം ലഭ്യമാകണമെന്ന് ചീഫ് ജസ്റ്റിസ് ടി ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അര്‍ജിത് ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ജസ്റ്റിസ് അര്‍ജിത് ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കോവിഡിനിരയായ വ്യക്തിയുടെ കുടുംബത്തിന് മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് അന്തിമകര്‍മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.