അപരിചിതര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ്‌ കൊടുക്കാമോ ?

1

മുംബൈ സ്വദേശി നിതിന്‍ നായര്‍ എന്ന മലയാളിക്ക് അപരിചിതരെ വാഹനത്തില്‍ കയറ്റി എന്ന ഒറ്റകാരണം കൊണ്ട് ട്രാഫിക് പോലിസ് രണ്ടായിരം രൂപ ഫൈന്‍ ഈടാക്കിയ വാര്‍ത്ത അടുത്തിടെയാണ് നമ്മള്‍ വായിച്ചത്. ലിഫ്റ്റ്‌ കൊടുക്കുന്നത് ഒരു നിയമലംഘനം ആണെന്ന് പോലും അതുവരെ പലര്‍ക്കും അറിയില്ലായിരുന്നു. അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുത്തെന്ന കാരണത്താല്‍ പൊലീസ് പിടിച്ചു പിഴടപ്പിച്ച അനുഭവം നിതിന്‍ പങ്കുവെച്ചപ്പോഴാണ് ഇങ്ങനെയൊരു നിയമമുള്ള കാര്യം ഭൂരിപക്ഷം വാഹന ഉടമകളും അറിയുന്നത്.

മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66, സെക്ഷന്‍ 192 പ്രകാരമാണ് അപരിചിതര്‍ക്ക് ലിഫ്റ്റ്‌ കൊടുക്കുന്നത് കുറ്റകരമാകുന്നത്. പൊതുഗതാഗതം, ചരക്കുനീക്കം എന്നീ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66 പറയുന്നത്. അതേസമയം രോഗം, അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സെക്ഷന്‍ 66 നിയമത്തില്‍ ഇളവു ലഭിക്കും. അപരിചിതരെ കാറില്‍ കയറ്റിയെന്ന കുറ്റത്തിന് 1,500 രൂപയാണ് കോടതിയില്‍ നിതിന്‍ പിഴയടച്ചത്. ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസന്‍സ് തിരികെ ലഭിച്ചത്.

ഒറ്റപ്പെട്ട റോഡുകളില്‍ ലിഫ്റ്റ് ആവശ്യപ്പെട്ടുള്ള ആസൂത്രിത ആക്രമണങ്ങള്‍ ചെറുക്കുകയാണ് നിയമത്തിന്റെ പരമമായ ലക്ഷ്യം. ഇതിനു പുറമെ സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചു വാണിജ്യ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നിയമം തടയിടും. 

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.