ലൂസിഫർ ലുക്കിൽ വോട്ടു പിടിച്ച് സ്ഥാനാർഥികൾ; പോസ്റ്ററുകൾ വൈറലാവുന്നു

2

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ കന്നി സംവിധാനത്തിലൊരുങ്ങിയ ചിത്രം ലൂസിഫർ തീയേറ്ററുകളിൽ നിറഞ്ഞോടികൊണ്ടിരിക്കയാണ്. ലൂസിഫറിന്റെ ആവേശം തിയറ്ററിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ലൂസിഫർ തരംഗമായികൊണ്ടിരിക്കയാണ്. വിന്‍റേജ് ജീപ്പിൽ മുണ്ടുടുത്ത് വന്നത് സ്റ്റീഫൻ നെടുമ്പള്ളിയുടെ അതെ ലുക്കിൽ നമ്മുടെ സ്ഥാനാർത്ഥികളും ഇലക്ഷൻ പോസ്റ്ററിൽ പ്രത്യക്ഷ പെടുകയാണ്.

സ്റ്റീഫൻ നെടുമ്പള്ളി തരംഗം പോസ്റ്ററിൽ ആദ്യം കൊണ്ടുവന്നിരിക്കുന്നത് ആലപ്പുഴ എൽ ഡി എഫ് സ്ഥാനാർഥി എ.എം ആരിഫിന്‍റെ പോസ്റ്ററിലാണ്. ജീപ്പിലെ നെടുമ്പള്ളി മാറ്റി ആലപ്പുഴയെന്നാക്കി. തലതിരിച്ചെഴുതിയ ലൂസിഫർ എന്നത് അതേ മാതൃകയിൽ ആരിഫെന്നും എഴുതിയാണ് പോസ്റ്റർ നിർമിച്ചിരിക്കുന്നത്. വോട്ട് ഫോർ എൽഡിഎഫ് എന്ന് പോസ്റ്ററി കൂട്ടി ചേർത്തിട്ടുമുണ്ട് . സോഷ്യൽ മീഡിയയിൽ ക്ലിക്കായതോടെ പാലക്കാട്ടെ ഇടതു സ്ഥാനാർഥി എംബി രാജേഷും ലൂസിഫർ ലുക്കിലെത്തി.

ഇത് കണ്ടു കോൺഗ്രസ്സും ലൂസിഫർ ലുക്കിൽ കളത്തിലിറങ്ങി. ഈ ലുക്കിൽ കളത്തിലിറങ്ങിയ സ്ഥാനാർഥി മറ്റാരുമല്ല സാക്ഷാൽ രാഹുൽ ഗാന്ധിയാണ്.

പോസ്റ്റർ മേക്കിങ്ങിൽ ബി ജെ പി യും ഒട്ടും വിട്ടുവീഴ്ച്ച കാണിച്ചില്ല. പത്തനംതിട്ടയിലെ സ്ഥാനാർഥി കെ സുരേന്ദ്രനാണ് ബി ജെ പി ക്ക് വേണ്ടി പോസ്റ്ററിൽ സ്റ്റീഫൻ നെടുമ്പള്ളിയായി അവതരിച്ചത്.