പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു അന്തരിച്ചു

1

മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ ക്യാപ്റ്റന്‍രാജു (68) അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടില്‍ രാവിലെ ഒമ്പതു മണിയോടെയായിരുന്നു അന്ത്യം. 
സംസ്കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിദേശത്തുള്ള മകന്‍ എത്തിയ ശേഷമായിരിക്കും സംസ്‌ക്കാരം സംബന്ധിച്ച തീരുമാനം എടുക്കുക. മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ നായകനായും വില്ലനായും തിളങ്ങിയ അദ്ദേഹം പക്ഷാഘാതത്തെ തുടര്‍ന്ന് അടുത്ത കാലത്തായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.  
പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായിരുന്ന ക്യാപ്റ്റന്‍രാജു 1981 ല്‍ ‘രക്തം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിെഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

ഒന്നരമാസം മുമ്പ് മകന്റെ വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായുള്ള ന്യൂയോര്‍ക്ക് യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സ തേടുകയും അതിന് ശേഷം വീട്ടില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്നു.