ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് പ്രത്യേക വിസയുമായി യുഎഇ

0

ജോലിയില്‍ നിന്നു വിരമിച്ച ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്കു പ്രത്യേകവിസയുമായി യുഎഇ. 
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. 55 വയസ്സിന് ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക വിസയിലൂടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി യുഎഇയില്‍ തുടരാന്‍ കഴിയും.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ഇക്കാര്യം അറിയിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
ഇത്തരത്തില്‍ വിസ ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. പ്രത്യേക വിസ ആവശ്യമുള്ളവര്‍ക്ക് 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം വേണം. ഇത് രണ്ടുമല്ലാത്ത സാഹചര്യത്തില്‍ മാസംതോറും 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുള്ള വ്യക്തിയായിരിക്കണം.