ലൈവിൽ ഈ അവതാരക വായിച്ചത് സ്വന്തം ഭർത്താവിന്റെ മരണ വാർത്ത. വീഡിയോ കാണാം

0

ബ്രേക്കിംഗ് ന്യൂസായി ഈ അവതാരക വായിച്ചത് സ്വന്തം ഭർത്താവിന്റെ മരണവാർത്ത. ചാനൽ ചരിത്രത്തിലെ ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത് ചത്തീസ്ഗഡിലെ മാധ്യമപ്രവർത്തകയും അവതാരകയുമായ സുപ്രീത് കൗറിനാണ്. റിപ്പോർട്ടറുടെ വാക്കുകളിൽ നിന്ന് അത് തന്റെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മനസാന്നിധ്യം കൈവെടിയാതെ സുപ്രീത് ബുള്ളറ്റിൻ മുഴുമിപ്പിക്കുകയായിരുന്നു.

ഛത്തീസ് ഗഡിലെ സ്വകാര്യ ചാനലായ ഐബിസി24 ലെ അവതാരകയാണ് സുപ്രീത്. ഇന്ന്(ശനി) രാവിലെയുള്ള ബുള്ളറ്റിനിടെയാണ് ബ്രേക്കിംഗ് ന്യൂസായി മഹസമുണ്ട് ജില്ലയിലെ ആക്സിഡറ്റ് വാർത്ത വന്നത്. വാർത്ത വായിക്കുന്പോൾ അപകടത്തിൽപ്പെട്ടത് ഭർത്താവാണെന്ന് സുപ്രീത് അറിഞ്ഞില്ല. എന്നാൽ കൂടുതൽ വിവരങ്ങളുമായി അവിടെ നിന്ന് റിപ്പോർട്ടർ കൂടി ചേർന്നപ്പോഴാണ് സുപ്രീത ്തന്റെ ഭർത്താവ് സഞ്ചരിച്ചിരുന്ന ഡസ്റ്റർ കാറാണ് അപകടത്തിൽ പ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. തത്സമയ സംപ്രേക്ഷണം ആയത് കൊണ്ട് തന്നെ മനസാന്നിധ്യം കൈവെടിയാതെ സുപ്രീത് ബുള്ളറ്റിൻ പൂർത്തിയാക്കി.

ഇത് വഴി തന്നെ ഭർത്താവും മറ്റ് നാലുപേരും സഞ്ചരിക്കുന്നത് അറിയാമായിരുന്നതിനാൽ അപകടം സംഭവിച്ചത് തന്റെ ഭർത്താവിനാണെന്ന് സുപ്രിയ തിരിച്ചറിഞ്ഞു. വാർത്താവതരണത്തിന് ശേഷം സ്റ്റുഡിയോയിൽ എത്തി പൊട്ടിക്കരഞ്ഞു കൊണ്ട് കുടുംബാംഗങ്ങളെ വിളിച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഒരു കൊല്ലം മുന്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒന്പത് വർഷമായി ഈ ചാനലിലെ ജോലിക്കാരിയാണ് സംപ്രീത്.