ചിക്കാഗോ വിമാനത്താവളത്തില്‍ തലനാരിഴക്ക് ഒഴിഞ്ഞത് വന്‍ ദുരന്തം; ടേക്ക് ഓഫ് ശ്രമത്തിനിടയില്‍ റണ്‍വേയില്‍ വിമാനത്തിന് തീപിടിച്ചു

0

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനം ചിക്കാഗോയില്‍ നിന്ന് മിയാമിയിലേക്ക് പുറപെടുന്നതിനു ഇടയില്‍ വന്‍ ദുരന്തം വഴിമാറിയത് തലനാഴിഴക്ക്‌. യുഎസിലെ തിരക്കേറിയ ചിക്കാഗോയിലെ ഒ ഹെര്‍ വിമാനത്താവളത്തിലാണ് വിമാനത്തില്‍ തീപിടുത്തമുണ്ടായത്.

161 യാത്രികരും 9 എയര്‍ലൈന്‍ ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. തീപടര്‍ന്നതോടെ ഇവരെ അടിയന്തരമായി വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. പരിഭ്രാന്തിക്കിടയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ 20 പേര്‍ക്ക് നിസാര പരുക്കേറ്റതായും വിമാനത്താവള അധികൃതര്‍ പറയുന്നു.

പരുക്കേറ്റ 20 പേരെ ചിക്കാഗോയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അഗ്നിശമന സേനാ തലവന്‍ ജുന്‍ ഹെര്‍ണാണ്ടസ് അറിയിച്ചു. എമര്‍ജന്‍സി സ്ലൈഡിലൂടെ യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എഞ്ചിനില്‍ സംഭവിച്ച പ്രശ്‌നമാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രാഥമിക പ്രസ്താവനയില്‍ പറയുന്നു .