8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നു; ഇത് പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും

0

നിയന്ത്രണം നഷ്ട്ടപെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നതായി റിപ്പോർട്ട്. ടിയാൻഗോങ്-1 എന്ന ചൈനീസ് ബഹിരാകാശ നിലയം പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും  ഉൾപ്പെടുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എയാണ് റിപ്പോട്ട് ചെയ്തത്. 8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍ ബഹിരാകാശ നിലയത്തിന്റെ നീളം 12 മീറ്ററാണ്.

അടുത്ത വർഷം ജനുവരിക്കും മാർച്ചിനുമിടയിൽ നിലയം ഭൂമിയിലേക്ക് പതിക്കുമെന്നാണ് സൂചന. എന്നാൽ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതിനാൽ കൃത്യമായ രീതിയിൽ എപ്പോൾ പതിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ തന്നെ കത്തി നശിക്കുമെങ്കിലും നൂറ് കിലോയ്ക്ക് മുകളിൽ ഭാഗം ഭൂമിയിൽ പതിക്കുന്നതായാണ് കണക്കുകൂട്ടൽ. 2011 ലാണ് ചൈന ‘ടിയാന്‍ഗോങ്-1’ എന്ന് പേരുള്ള ബഹിരാകാശ നിലയം വിക്ഷേപിച്ചത്. ബഹിരാകാശത്ത് ഒരു സ്ഥിരം ലബോറട്ടറി എന്ന ലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രോടൈപ്പ് സ്റ്റേഷനായിരുന്നു ടിയാന്‍ഗോങ്.ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളിലാണ് പേടകം വന്നു പതിക്കാന്‍ കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കും എന്നും ഇതിലുടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.