ഇനി ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍; വില അറിയണോ ?

0

ലോകത്തിലെ ഏറ്റവും വില കൂടിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി ഇനി വിന്‍സെന്‍ ബ്ലാക് ലൈറ്റ്‌നിങ്ങിന് (Vincent Black Lightning) സ്വന്തം. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് വിറ്റുപോയ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്, ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം കൈയ്യടക്കി.

2015 ല്‍ 1915 സൈക്ലോണ്‍ (2015 Cyclone) മോട്ടോര്‍സൈക്കിള്‍ കുറിച്ച 775,000 ഡോളര്‍ എന്ന (ഏകദേശം 4.92 കോടി രൂപ) റെക്കോര്‍ഡ് വിലയാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് തകര്‍ത്തെറിഞ്ഞത്. വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന്റെ വില്‍പന വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു. നികുതിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ പത്തു ലക്ഷം ഡോളറിന് മേലെയാകും മോട്ടോര്‍സൈക്കിളില്‍ കുറിക്കപ്പെടുന്ന പ്രൈസ് ടാഗ്.ഇന്ത്യന്‍ നിരക്കില്‍ 6.35 കോടി രൂപയോളമാകും വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് മോട്ടോര്‍സൈക്കിളിന്റെ മൂല്യം. ആധുനിക നൂറ്റാണ്ട് കണ്ട ആദ്യ സൂപ്പര്‍ബൈക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്.