കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ

0

കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

‘ന്യൂട്രലൈസേഷൻ ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആർ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ സർജറി, കമാൻഡ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.