കവിത മോഷണം; കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌

0

കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്. 
എസ് കലേഷിന്‍റെ കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്‌. താന്‍ ട്രാപ്പിലാവുകയായിരുന്നു എന്നാണു ദീപ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടെ ആണ് പ്രതികരണം നടത്തിയത്. 

 ദീപ നിശാന്തിന് കവിത നല്‍കിയത് എം ജെ ശ്രീചിത്രനാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണം വിചിത്രമായാണ് തനിക്ക് തോന്നുന്നതെന്നും  വ്യക്തിഹത്യയുടെ ഭാഗമാണ് ഇതെന്നും ശ്രീചിത്രന്‍ പ്രതികരിച്ചിരുന്നു. ശ്രീചിത്രന്റെ പ്രതികരണത്തിന് മറുപടിയായാണ്‌ ഇപ്പോള്‍ ദീപയുടെ പ്രതികരണം.

2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന്  കവിതയുടെ യഥാര്‍ഥ ഉടമ കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.