തമിഴ്റോക്കേഴ്സ് രജനിയെയും ചതിച്ചു; രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍; ഇതുവരെ ഡൌണ്‍ലോഡ് ചെയ്തത് 2000 പേര്‍

1

രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

ഏറ്റവും അധികം മുതല്‍ മുടക്കോടെ ചിത്രീകരിച്ച ചിത്രമായിരുന്നു ഇത്. 542 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 
രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിൾ റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

രാവിലെ 11.30നാണ് 2.O തമിള്‍ റോക്കേഴ്സില്‍ അപ്‌ലോഡ് ചെയ്തത്. എച്ച്ഡി സമാനമായ ഗുണമേന്‍മയാണ് ഇന്റര്‍നെറ്റ് പതിപ്പിനുള്ളത്. 2.5 ജിബി മുതല്‍ 250 എംബി വരെ വലിപ്പമുള്ള അഞ്ച് വേര്‍ഷനുകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തിയറ്ററിലെ ആദ്യ ഷോയില്‍ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കാമെന്നാണു നിഗമനം.