ഒരിക്കല്‍ പോലുമവളെ ഉണര്‍ന്നിരുന്നു കണ്ടിട്ടില്ല; ആ കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരായിക്കും; അബോധാവസ്ഥയിലായ കുഞ്ഞിനെയും മടിയിലിരുത്തി ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് സാമൂഹ്യപ്രവര്‍ത്തക; വീഡിയോ

0

ഭിക്ഷാടനമാഫിയക്കാരുടെ കൈയിലെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് കാണാന്‍ സാധിക്കില്ല. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ കൈയ്യിലിട്ട് ഭിക്ഷ യാജിക്കുന്നവര്‍ കൊണ്ട് നടക്കുന്ന കുഞ്ഞുങ്ങള്‍ ഒരിക്കലും അവരുടെ കുട്ടികള്‍ ആയിരിക്കില്ല. എവിടെയെങ്കിലും നിന്നും തട്ടിയെടുക്കുന്ന കുട്ടികളെ ആകും ഇവര്‍ ഇങ്ങനെ കൊണ്ട് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹി മലയാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപ മനോജ് അത്തരത്തില്‍ ഒരു വീഡിയോ പുറത്തുവിട്ടു. രണ്ടോ മൂന്നോ വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മടിയില്‍ കിടത്തി ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ആണ് ദീപ പുറത്തുവിട്ടിരിക്കുന്നത്. ആ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിച്ചതിന്റെയും മുറിവുകളുടെയും പാടുണ്ടായിരുന്നു. അവളെ കണ്ടപ്പോഴൊക്കെ അവള്‍ ഉറങ്ങുകയായിരുന്നുവെന്നും അതിലുള്ള സംശയവും ദീപ വിവരിക്കുന്നു.ഫെയ്‌സ്ബുക്കിലാണ് ദീപ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദീപയുടെ പോസ്റ്റ്‌ ഇങ്ങനെ :

വയ്യ.. ഈ കാഴ്ചകള്‍ താങ്ങാവുന്നതിലും അപ്പുറം.. ഞാന്‍ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാന്‍ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയില്‍ ഉറങ്ങുന്ന രീതിയില്‍ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണര്‍ന്നു കണ്ടിട്ടില്ല.. ഇതിനു മുന്‍പും ഞാന്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവര്‍ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10.30 നു ദില്‍ഷാദ് ഗാര്‍ഡന്‍ മെട്രോ സ്റ്റേഷനില്‍ വച്ചു വീണ്ടും ഞാന്‍ അവളെ കണ്ടു..

ശരീരമാസകാലം വടുക്കള്‍ ഉണങ്ങിയ പാടുകള്‍… ഏകദേശം 2 അല്ലെങ്കില്‍ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താന്‍ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകള്‍ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല… നിങ്ങള്‍ക്കോ..
അവരുടെ വീടിനെ കുറിച്ചു ചോദിച്ചു.. അവന്‍ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു.. 7 8 കുട്ടികള്‍ പല വലിപ്പത്തിലുള്ളവര്‍… എന്നെ വെല്ലുവിളിക്കും പോലെ തോന്നി.. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്… എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു…

ധര്‍മക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്റെ കൂടണയാന്‍ നോക്കി… ഇതൊരു മാഫിയ ആണെന്ന് ആര്‍ക്കാ അറിവില്ലാത്തതു…