കഴിക്കാന്‍ വാഴപ്പഴം, ഭാര്യമാര്‍ കൂടെ വേണം, ഹോട്ടലില്‍ ജിം നിര്‍ബന്ധം , സഞ്ചരിക്കാന്‍ ട്രെയിന്‍; ടീം ഇന്ത്യയുടെ വിചിത്രആവശ്യങ്ങള്‍ ഇങ്ങനെ

0

ഇംഗ്ലണ്ടിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടികയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന റിവ്യൂ മീറ്റിങ്ങിലാണ് ‘ലോകകപ്പ് ആവശ്യങ്ങൾ’ ടീം പ്രതിനിധികൾ മുന്നോട്ടുവച്ചത്. എന്തായാലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇവർ വച്ച നിർദ്ദേശങ്ങൾ കണ്ടു ‘പകച്ചു’ നിൽക്കുകയാണ് ബിസിസിഐ.

ലോകകപ്പിനു പോകുമ്പോള്‍ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാന്‍ അനുവദിക്കണമെന്നതാണ് ആവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടില്‍ സഞ്ചരിക്കാന്‍ റിസര്‍വ് ചെയ്ത ഒരു ട്രെയിന്‍ കംപാര്‍ട്ട്‌മെന്റ്, താരങങ്ങള്‍ക്ക് കഴിക്കാന്‍ വാഴപ്പഴം, താമസിക്കാന്‍ ജിം സംവിധാനമുള്ള ഹോട്ടല്‍ തുടങ്ങിയവയാണ് ബിസിസിഐയ്ക്കു മുന്നില്‍ താരങ്ങള്‍ വച്ച ഡിമാന്‍ഡുകള്‍.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം തീർത്തും മോശമായതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ റിവ്യൂ മീറ്റിങ് സംഘടിപ്പിച്ചത്. സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്, ടീം പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം ടീമിന്റെ ഏകദിന, ടെസ്റ്റ് ടീമുകളുടെ വൈസ് ക്യാപ്റ്റൻമാരായ രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയവരും ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു.

ടീം മുന്നോട്ടുവച്ച ആവശ്യങ്ങശളില്‍ മുന്നോക്കം നില്‍കുന്നത് ഇതൊക്കെയാണ് :

ടീം അംഗങ്ങള്‍ക്ക് വാഴപ്പഴം നിര്‍ബന്ധം <br />ടീം പ്രതിനിധികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ കൂട്ടത്തില്‍ വാഴപ്പഴം നിര്‍ബന്ധമായും വേണമെന്നതാണ് താരങ്ങളുടെ അപേക്ഷ. ഇക്കാര്യം ബിസിസിഐയെ ഞെട്ടിച്ചുകളഞ്ഞു എന്നു ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ താരങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴങ്ങള്‍ ലഭ്യമാക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ലെന്ന് ആരോപിച്ചാണ് ഏകദിന ലോകകപ്പിനായി പോകുമ്പോള്‍ വാഴപ്പഴം എത്തിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ടീം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുന്നതും മുതല്‍ തിരികെ മടങ്ങുന്നത് വരെ ഭാര്യമാര്‍ കൂടെ നിര്‍ത്താന്‍ അനുമതി നല്‍കണമെന്നാണ് അടുത്ത ആവശ്യം. നിലവില്‍ വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബി.സി.സി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് നാളുകളില്‍ ഭാര്യമാരെയും ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന ആഭ്യര്‍ഥനയുമായി താരങ്ങള്‍ എത്തീരിക്കുന്നത്. മല്‍സരങ്ങള്‍ക്കുശേഷം കൂടുതല്‍ ഉന്മേഷവാന്‍മാരാക്കാന്‍ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്ലിയുടെയും സംഘത്തിന്റെയും വാദം.

ഇതിനു പുറമെ, ഇംഗ്ലണ്ടിൽ ടീമിന്റെ യാത്രകൾ ട്രെയിനിൽ ആക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു. ഇംഗ്ലണ്ട് താരങ്ങൾ പൊതുവേ ട്രെയിനിലാണ് യാത്ര ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. മുൻപ്, ടീം ബസിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ താരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ, താരങ്ങളിൽ ചിലർ ഭാര്യമാർക്കൊപ്പം പ്രത്യേക വാഹനത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയത് ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചു. ഇതോടെ, ഭാര്യമാരെ താരങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കുന്നതിനു പകരം അവർക്കായി സ്വകാര്യ വാഹനം ഒരുക്കാമെന്നു ബിസിസിഐ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ബസ് മാറ്റി ടീമിന്റെ യാത്രകൾക്കായി ട്രെയിൻ കംപാർട്മെന്റ് ബുക്കു ചെയ്യണമെന്ന ആവശ്യം.