ജീവിതകഥക്ക് ധോണി 60 കോടി വാങ്ങി; അപ്പോള്‍ സച്ചിനോ?

0

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോനി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി സിനിമയായപ്പോള്‍ തന്റെ കഥയ്ക്കായി ധോണി അറുപതു കോടി വാങ്ങിയെന്ന് റിപ്പോര്‍ട്ട്.മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ഏറ്റവും കുറഞ്ഞ ദിനം കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കി കഴിഞ്ഞു.

നിര്‍മാതാക്കള്‍ പ്രതിഫലമായി ധോനിക്ക് എത്ര രൂപ നല്‍കിയെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തിന് ധോണി  60 കോടി രൂപ വാങ്ങിയതായി ഡെയ്‌ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20 കോടിയെന്നാണ് മറ്റ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സച്ചിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന് ക്രിക്കറ്റ് ഇതിഹാസം എത്ര കോടി വാങ്ങിയിരിക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍  നടക്കുന്നത്.

എന്നാല്‍ സ്വന്തം ജീവിതകഥ പറയുന്ന സിനിമയ്ക്ക് സച്ചിന്‍ പ്രതിഫലമൊന്നും വാങ്ങുന്നില്ലെന്നാണ് കേള്‍ക്കുന്നത്.സച്ചിന്റെ സുഹൃത്തായ രവി ഭാഗ്ചന്ദ്ക ആണ് ചിത്രം നിര്‍മിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്താണ് സിനിമയില്‍ ധോണിയായതെങ്കില്‍ സച്ചിന്‍ തന്നെയാണ് സിനിമയിലും സച്ചിനാവുന്നത്. മറ്റൊരു രസകരമായ വസ്തുത സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സച്ചിന്‍ തന്നെയാണ് തന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി മകനെ നിര്‍ദേശിച്ചത്.