ഓസ്‌ട്രേലിയയില്‍ ഇനി ഡ്രോണുകള്‍ കത്തുമായി വരും

0

ഓസ്‌ട്രേലിയയില്‍ ഡ്രോണുകള്‍ പോസ്റ്റ്മാന്റെ ജോലി ഏറ്റെടുക്കുന്നു . പോസ്റ്റല്‍ പാര്‍സലുകളെത്തിക്കാന്‍ പുതിയ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമായ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയ പോസ്റ്റ് .

സംഭവം നടപ്പാകുന്നതോടെ പോസ്റ്റല്‍ സാമഗ്രികള്‍ ജനങ്ങളുടെ കയ്യിലെത്തുക ഡ്രോണുകള്‍ വഴിയാകും. പരീക്ഷണാടിസ്ഥാനത്തില്‍  ആണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്ന കാര്യം ഓസ്‌ട്രേലിയ പോസ്റ്റ് പ്രഖ്യാപിച്ചത്.  ഗൂഗിള്‍, ആമസോണ്‍, ഡാനിഷ് ഷിപ്പിങ്ങ് പ്രധാനികളായ മായേഴ്‌സ് എന്നിവയെ മാതൃകയാക്കിയാണ് ചെറിയ പാക്കേജുകള്‍ വേഗത്തില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിക്കാന്‍ ഓസ്‌ട്രേലിയ പോസ്റ്റ് പദ്ധതിയിടുന്നത്.
ഇത്തരത്തില്‍ ഡെലിവറി ഡ്രോണുകളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം നടന്നുവരികയാണ് . ഓസ്‌ട്രേലിയയിലെ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെയാണ് ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഈ പദ്ധതി.

പരീക്ഷണം വിജയകരമായാല്‍ ഈ വര്‍ഷം അവസാനത്തോടെ ഓസ്‌ട്രേലിയന്‍ ആകാശത്ത് ഡെലിവറി ഡ്രോണുകള്‍ പറന്നു തുടങ്ങും. മെല്‍ബണ്‍ കേന്ദ്രമായി പുതുതായി ആരംഭിച്ച എ.ആര്‍.ഐ ലാബ്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ഡ്രോണുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. എച്ച്.ഡി ക്യാമറ, അലാം, മുന്നറിയിപ്പ് ലൈറ്റുകള്‍, പാരച്യൂട്ട് തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രോണിലുണ്ട്. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ കമ്പനിയാകും ഓസ്‌ട്രേലിയ പോസ്റ്റ്. ഓസ്‌ട്രേലിയ പോസ്റ്റിന്റെ വന്‍കിട ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതിയെ കാത്തിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവര്‍ക്കും ഗ്രാമീണ മേഖലകള്‍ക്കും ഈ പദ്ധതി ഏറെ പ്രയോജനകരമായിരിക്കും .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.