എമി ജാക്‌സണ്‍ വിവാഹിതയാകുന്നു; വരന്‍ ബ്രിട്ടനിലെ ശതകോടീശ്വരന്‍

1

തെന്നിന്ത്യന്‍ സിനിമ താരം എമി ജാക്‌സണ്‍ വിവാഹിതയാവുന്നു. മൂന്ന് വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം.ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവിനെയാണ് എമി ജാക്‌സന്റെ ജീവിത പങ്കാളിയാകുന്നത്.
ബ്രിട്ടനിലെ കോടീശ്വനും എബിലിറ്റി ഗ്രൂപ്പ് സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്യോട്ടിന്റെ മകന്‍ ജോര്‍ജാണ് വരന്‍. ഇരുവരും 2015മുതല്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എത്തിയെങ്കിലും ഏമി നിരസിച്ചിരുന്നു.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് എമി തന്റെ പ്രണയം ആദ്യമായി ലോകത്തോട് പറഞ്ഞത്. പുതുവര്‍ഷത്തില്‍ പുതുയാത്ര തുടങ്ങിയെന്നും താന്‍ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയാണെന്നും എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ജനുവരി ഒന്നാം തിയതിയാണ് ജോര്‍ജിനൊപ്പമുള്ള ചിത്രത്തോടൊപ്പം താരം തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ഡിസംബറോടെ വിവാഹിതയാകാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.

രജനികാന്ത് ചിത്രം 2.0 ൽ അടക്കം നായികയായ എമി ജാക്സൺ യുകെയിലെ ലിവര്‍പൂളിലാണ് ജനിച്ചു വളർന്നത്.2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എമി ശ്രദ്ധേയയാവുന്നത്.  തുടർന്ന് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച താരം എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.