എന്നുണ്ണി..

0

ഉണ്ണി എൻ പൊന്നുണ്ണി ഉണ്ടായി
ഞാനുമൊരമ്മയായി ജന്മം ധന്യമായി.
സ്നേഹത്തിൻ മെത്ത വിരിച്ചു അവനായി,
മോഹങ്ങളെല്ലാം സഫലമായി.
ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുത്തി –
ട്ടനിഷ്ടങ്ങളെല്ലാമകലെ പറത്തി.
മുത്തശ്ശി തന്നുടെ മുത്തായ് വളർന്നവൻ,
മുത്തശ്ശന്റോമനക്കുട്ടനായ് വാണവൻ.
നന്മതൻ പാഠങ്ങൾ ചൊല്ലിക്കൊടുത്തിട്ടു,
നന്മമരമായ് വളർന്നവൻ മുന്നിലായ്.
അച്ഛനുമമ്മയും നോക്കിയ പോലിന്ന് ,
അച്ഛനേം അമ്മയേം കാക്കുന്നിതിന്നവൻ.
ആശങ്കയേറെയുണ്ടായിരുന്നൊരു കാലം,
ആ ശങ്കയെല്ലാം ദൂരെക്കളഞ്ഞവൻ.
ഇങ്ങനെ തന്നെ മുന്നോട്ടു പോയീടുകിൽ,
ഇത്രയ്ക്കു ഭാഗ്യം മറ്റൊന്നു മേയില്ല കേൾ.
അരുതായ്മകളൊന്നും തൊട്ടു തീണ്ടീടാതെ,
ആയുരാരോഗ്യത്തോടെയിരിക്കട്ടെ.
അതിനു തുണയ്ക്കട്ടെ ശക്തനാമീശൻ ,
അതിനാണിന്നെന്‍റെ പ്രാർത്ഥനയെല്ലാം.

Previous articleമലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മുങ്ങി മരിച്ചു
Next articleഅനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികൾ
Avatar photo
എറണാകുളം ജില്ലയിലെ ഓണക്കൂർ എന്ന കൊച്ചു ഗ്രാമത്തിൽ ചേന്നാട്ടുമഠം വാസുദേവൻ എമ്പ്രാന്തിരിയുടേയും പാർവ്വതി അന്തർജ്ജനത്തിന്റേയും മകളായി 1973-ൽ ജനനം. ഗീത ഓണക്കൂർ എന്ന പേരിലാണ് എഴുതാറുള്ളത്. 'ചെറിയ വലിയ സത്യങ്ങൾ ' ഒന്നും രണ്ടും ഭാഗങ്ങൾ, കുരുന്നുകൾക്കായി ഒരു നുറുങ്ങുവെട്ടം, മിന്നിത്തിളങ്ങും കുന്നിമണികൾ (E-book) എന്നിങ്ങനെ 4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല്, എട്ട് വരികളാണ് എഴുതാനിഷ്ടം. വല്ലപ്പോഴും കുറച്ചു വലിയ കവിതകളും ചെറിയ കഥകളും എഴുതാറുണ്ട്. ഇപ്പോൾ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് കാർത്തല എ. എൽ. പി.സ്കൂളിൽ അദ്ധ്യാപികയാണ്