കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസിയായ ഡെലിവറി സര്‍വീസ് ജീവനക്കാരന്‍ മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. റുമൈത്തിയയില്‍ ഇദ്ദേഹം സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തെ കുറിച്ച് വിവരം ലഭിച്ച അടിയന്തര മെഡിക്കല്‍ സേവന വിഭാഗം സ്ഥലത്തെത്തിയെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.