ഹൃദയാഘാതം മൂലം ഒമാനില്‍ മലയാളി യുവാവ് മരിച്ചു

0

മസ്‍കത്ത്: ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തില്‍ പ്രസന്ന കുമാറിന്റെ മകന്‍ ജിതിന്‍ (26) ആണ് മബേലയില്‍ മരണപ്പെട്ടത്.

സുഹൃത്തിനെ താമസ സ്ഥലത്ത് പോയതായിരുന്നു. വെള്ളിയാഴ്‍ച രാത്രിയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അമ്മ – ഗായത്രി. ഏക സഹോദരന്‍ ജിത്തു ഒമാനിലുണ്ട്.