സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രോഗബാധിതനായി കഴിഞ്ഞ 18 ദിവസമായി ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായി ആശുപത്രിയിലായത്. പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ, ഭാര്യ: ഫൗസിയ, മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ (15), ഫാതിമ നിൻസാന (14), മുഹമ്മദ് മുബീനുൽ ഹഖ് (11), മെഹദിയ (4).