പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു

0

ചിരിയും ചിന്തയും നിറച്ച വരകളിലൂടെ ആറു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണ്‍രംഗത്ത് നിറഞ്ഞു നിന്ന കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസൻ കാർട്ടൂൺ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു.

മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ. മലയാള മനോരമ, ജനയു​ഗം കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്ലി,മെട്രോ വാർത്ത, ദേശാഭിമാനി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1938 ജൂൺ 12ാം തിയ്യതി മാവേലിക്കാരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ഇദ്ദേഹം ജനിച്ചത്. ചാക്കേലാത്ത് യേശുദാസൻ എന്നാണ് പേര്. ജനയും പത്രത്തിലെ കിട്ടുമമ്മാവൻ എന്ന കഥാപാത്രത്തിലൂടെയാണ് യേശുദാസന്റെ കാർട്ടൂണികൾ ജനപ്രിയമാവുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആദ്യ കാർട്ടൂൺ പംക്തി ജനയു​ഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ പരമ്പരയാണ്. വനിതയിലെ മിസ്സിസ് നായർ, മലയാള മനോരമയിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ എന്നീ കഥാപാത്രങ്ങളും യേശുദാസന്റെ സൃഷ്ടിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു.

അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായി നിന്ന യേശുദാസൻ 1984 ൽ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം എഴുതിയത് യേശുദാസനാണ്. 1992 ൽ പുറത്തിറങ്ങിയ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയതും ഇദ്ദേഹമാണ്. വരയിലെ നായനാർ, വരയിലെ ലീഡർ, അണിയറ, പ്രഥമദൃഷ്ടി തുടങ്ങിയ കൃതികളുടെ രചയിതാവ് കൂടിയാണ് സി.ജെ യേശുദാസൻ.