തെങ്ങുകയറാൻ ഇനി ബൈക്കും!; വീഡിയോ വൈറൽ

0

ഇനി തെങ്ങുകയറാൻ ആളെ കിട്ടുന്നില്ലെന്നോർത് വിഷമിക്കേണ്ടതില്ല. തെങ്ങു കയറ്റത്തിനൊരു അസ്സൽ പരിഹാരവുമായിട്ടാണ് ഈ കർഷകൻ രംഗത്തെത്തിയിരിക്കുന്നത്. തെങ്ങില്‍ കയറാൻ ഒരു മിനി ബൈക്ക്. ബഡേ ഛോട്ടേ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം വിഡിയോ രംഗത്തെത്തിയത്.

സ്ഥലം ഏതാണെന്നോ എവിടെയുള്ള കര്‍ഷകനാണെന്നോ വ്യക്തമല്ല. മെഷീൻ ഉപയോഗിച്ച് കവുങ്ങിൽ കയറുന്ന വി‍ഡിയോ ആണ് ഇയാൾ പങ്കുവെച്ചിരിക്കുന്നത്. ”ഒരു ബൈക്ക് റേസർ ആകേണ്ടതായിരുന്നു, മാതാപിതാക്കളിൽ നിന്നുള്ള സമ്മർദം മൂലം കർഷകനായി” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.

ഇത് തെങ്ങുകയറ്റത്തിനും ഉപയോഗപ്രദമാകുമെന്നു പറഞ്ഞ് നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്യുന്നത്. ആക്സിലറേറ്റർ അമർത്തിയാൽ മിനിബൈക്ക് ഒറ്റയടിക്ക് തെങ്ങിനു മുകളിലെത്തും. തെങ്ങുകയറ്റക്കാരന് ഇരിക്കാൻ സീറ്റും ഇതിലുണ്ട് അതുകൊണ്ട് ഈ മിനി ബൈക്കുപയോഗിച്ച് അനായാസം തേങ്ങപറിക്കാൻ കഴിയുമെന്നാണ് വീഡിയോ കാണുന്നവരുടെ വാദം.