ആഹായിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് പുറത്ത് !…

0

ഡിറ്റർ ബിബിൻ പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ആഹാ ‘ എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് അണിയറക്കാർ പുറത്തു വിട്ടു.വ്യത്യസ്തമായ മേക് ഓവറിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുക എന്ന്‌ നേരത്തേ അറിയിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വടം വലിക്കാരാരനായ കൊച്ച് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ്‌ ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ജോടി. മേരി എന്ന ഇന്ദ്രജിത്തിന്റെ ഭാര്യാ കഥാപാത്രമാണ് ശാന്തിയുടെത്.

ശാന്തി ബാലചന്ദ്രന്‍

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.പ്രേം എബ്രഹാം നിർമ്മിക്കുന്ന ആഹായുടെ ചിത്രീകരണം പാലായിൽ നടന്നു വരുന്നു.

#സി. കെ അജയ് കുമാർ, പി ആര്‍ ഒ