മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു

0

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത (70) അന്തരിച്ചു. ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായിരുന്നു മധ്യനിര താരമായിരുന്ന സുര്‍ജിത്. അന്ത്യം കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതോടെ ജനുവരി 23-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് തുടര്‍ച്ചയായി ആറു തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗ് കിരീടം നേടിയപ്പോഴും സെന്‍ഗുപ്ത ടീമംഗമായിരുന്നു. കൊല്‍ക്കത്തന്‍ ക്ലബ്ബിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മധ്യനിര ഭരിച്ചിരുന്നത് സെന്‍ഗുപ്തയായിരുന്നു. ആറു ഐഎഫ്എ ഷീല്‍ഡും മൂന്നു ഡ്യൂറന്റ് കപ്പ് കിരീടങ്ങളും ഈസ്റ്റ് ബംഗാള്‍ ജഴ്സിയില്‍ സെന്‍ഗുപ്ത സ്വന്തമാക്കി.

ഈസ്റ്റ് ബംഗാളിനെ കൂടാതെ ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്മാരായിരുന്ന മോഹന്‍ ബഗാനും മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിനും ബൂട്ടുകെട്ടി. 1972,1974 സീസണുകളിലാണ് മോഹന്‍ ബഗാന്‍ ജഴ്സിയില്‍ കളിച്ചത്. 1980-ല്‍ മുഹമ്മദന്‍സുമായും കരാറൊപ്പിട്ടു. 1951 ഓഗസ്റ്റ് 30-ന് ജനിച്ച താരം കിദ്ദെര്‍പോര്‍ ക്ലബ്ബിലൂടേയാണ് കരിയര്‍ തുടങ്ങിയത്. സജീവ ഫുട്‌ബോൡ നന്ന് വിരമിച്ച ശേഷം മാധ്യമമേഖലയില്‍ അദ്ദേഹം ജോലി ചെയ്തു. ബംഗാളില്‍ നിന്നുള്ള ആജ്കല്‍ ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇതിഹാസ താരം സുഭാഷ് ഭൗമിക് നിര്യാണത്തിന് പിന്നാലെയാണ് സുര്‍ജിത്തും വിടപറയുന്നത്.