മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

0

പത്തനംതിട്ട: മുന്‍ കേരള വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിലിരിക്കെയായിരുന്നു മരണം. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോള്‍ കരിയറിലേക്ക് കടക്കുന്നത്.

പത്തനംതിട്ട മല്ലശേരി സ്വദേശിയായ ഡാനിക്കുട്ടി ഡേവിഡ് കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോള്‍ കരിയറിലേക്ക് കടക്കുന്നത്. 1981-82 ലെ ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു.

1981 മുതല്‍ 1993 വരെ കേരളത്തിനായി 11 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. 1985-86ലെ ഡല്‍ഹി ചാമ്പ്യന്‍ഷിപ്പില്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 1985-ലെ ഡല്‍ഹി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു.

1993-ല്‍ ഫെഡറേഷന്‍ കപ്പ് നേടിയ ടൈറ്റാനിയത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ്, മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഒരു ദശകത്തിലേറെ കാലം ടൈറ്റാനിയം ടീമിനായി കളിച്ചു. ഇക്കഴിഞ്ഞ മേയ് 30-നാണ് ടൈറ്റാനിയത്തില്‍ നിന്ന് വിരമിച്ചത്.