മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

0

ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ചെറിയ പനിയൊഴിച്ച് അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പൊതുപരിപാടികളിൽ നിന്ന് മൻമോഹൻസിംഗ് വിട്ടുനിൽക്കുകയായിരുന്നു. അതിഥികളെയും അദ്ദേഹം കാണുന്നില്ല. കുടുംബാംഗങ്ങളിൽ നിന്നോ, മെഡിക്കൽ പരിശോധനക്ക് എത്താറുള്ള ആരോഗ്യ പ്രവര്‍ത്തകരിൽ നിന്നോ ആകാം രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

മൻമോഹൻസിംഗ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.