ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സമ്മാനം ;ടൈഗര്‍ എക്‌സ്പ്രസ് ഒക്ടോബര്‍ മുതല്‍

0

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുത്തന്‍ സമ്മാനം ,ടൈഗര്‍ എക്‌സ്പ്രസ്  ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും .ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ആഡംബര വിനോദസഞ്ചാര തീവണ്ടി കൂടിയാണ് ടൈഗര്‍ എക്‌സ്പ്രസ്.ഇന്ത്യന്‍ വന്യ ജീവി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ബോധവത്കരണം കൂടിയാണ് ഈ തീവണ്ടി യാത്രയുടെ ലക്ഷ്യം.

ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളായ മഹാരാഷ്ട്രയിലെ ബാന്ധവ്ഗഡ്, കാന്‍ഹ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ടൈഗര്‍ എക്‌സ്പ്രസിന്റെ യാത്ര. ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ആഡംബര വിനോദസഞ്ചാര തീവണ്ടി കൂടിയാണ് ടൈഗര്‍ എക്‌സ്പ്രസ്.ഡല്‍ഹിയില്‍ നിന്നുമാണ് ടൈഗര്‍ എക്‌സ്പ്രസ് യാത്ര തുടങ്ങുക.ത്രീസ്റ്റാര്‍ സൗകര്യങ്ങളോട് കൂടി എയര്‍കണ്ടീഷന്‍ ചെയ്ത താമസം ടൈഗര്‍ എക്‌സ്പ്രസിന്റെ പ്രത്യേകതയാണ്. ഏറ്റവും ആധുനികമായ സൗകര്യമാണ് യാത്രക്കാര്‍ക്കായി ടൈഗര്‍ എക്‌സ്പ്രസ് ഒരുക്കുന്നത്. സഹായത്തിനായി പ്രത്യേക ജീവനക്കാരുടെ സേവനവുമുണ്ടാകും. വിശാലമായ റസ്റ്റോറന്റ് സൗകര്യം, ആധുനിക സൗകര്യത്തോട് കൂടിയ ബാത്ത്‌റൂം തുടങ്ങിയവയെല്ലാം ടൈഗര്‍ എക്‌സ്പ്രസിലുണ്ടാകും. 100 പേര്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക.

അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്രയുടെ ദൈര്‍ഘ്യം.
പ്രത്യേക പരിശീലനം നേടിയ ജോലിക്കാരുടെ മേല്‍നോട്ടമാണ് ടൈഗര്‍ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക പരിസ്ഥിതി ദിനത്തിലാണ് ആഡംബര വിനോദ സഞ്ചാര തീവണ്ടിയായ ടൈഗര്‍ എക്‌സപ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്.