ഗൂഗിളില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എങ്ങനെ എന്ന് ഏറ്റവും അധികം തപ്പിയത് ഇന്ത്യക്കാര്‍

0

ഗൂഗിളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ടെക്നിക്ക് ഏറ്റവും അധികം തിരഞ്ഞത് ആരാണെന്നോ? ഇന്ത്യക്കാര്‍ തന്നെ .’How to convert black money into white money?’ ;ഇന്ത്യക്കാര്‍ എത്തവും അധികം തിരഞ്ഞത് ഇത് തന്നെ. നിരവധി പേര്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യയിലെ ഗൂഗിളിന്‍റെ ട്രെന്‍റിങ്ങ് ടോപ്പിക്കായി ഇത് മാറി.

പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കാന്‍ മാര്‍ഗം തേടി ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളിനെ സമീപിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന് പിന്നില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.കള്ളപ്പണം എങ്ങനെ മാറ്റാം?(how to convert black money ?) എന്ന സെര്‍ച്ച് ചോദ്യത്തിനും ആളേറെയുണ്ട്. ഈ ചോദ്യം ചോദിച്ചവരില്‍ കൂടുതല്‍ പേരും ഹരിയാനക്കാരാണ്. ഇക്കാര്യത്തില്‍ ഇഞ്ചോടിച്ച് മത്സരിച്ച് ഹരിയാനയ്ക്ക് തൊട്ടുപിറകിലുണ്ട് ഗുജറാത്ത്. ഡല്‍ഹിയിലേയും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേയും ആളുകള്‍ ഇതേ ചോദ്യം ഗൂഗിളിനോട് ചോദിച്ചവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു.

അധിക സുരക്ഷാ ഫീച്ചറുകളുമായി എത്തുന്ന പുതിയ നോട്ടുകളെ സംബന്ധിച്ചുള്ള അറിവുകള്‍ തേടിയും ഗൂഗിളിന് സമീപിച്ചവരുണ്ട്. ചൊവ്വാഴ്ച്ച ഗൂഗിളിലെ ടോപ്പ് സെര്‍ച്ച് ലിസ്റ്റിലെ ആദ്യ അഞ്ച് വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടതായിരുന്നു.