ഇതാരാണെന്ന് മനസ്സില്‍ ആയോ ?

0

ആരാധകരെ അക്ഷര്ധത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് ദീപിക ഇക്കുറി.അത്രയ്ക്ക് കിടിലൻ മേക്ക്ഓവറിലാണ് ദീപിക ഇപ്പോള്‍.ആരാധകർ പോലും ദീപികയെ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം. ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ധോബിഘട്ടിൽ ദീപിക ചിത്രീകരണത്തിനു പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് മജീദ് മജീദി .

 തെരുവിൽ അലയുന്ന ഒരു സ്ത്രീയുടെ വേഷപ്പകർച്ചയിലാണ് ദീപിക തെരുവിൽ പ്രത്യക്ഷപ്പെട്ടത്. സാക്ഷാൽ ദീപിക ആരാധകർ പോലും ബോളിവുഡ് താരസുന്ദരിയെ തിരിച്ചറിഞ്ഞില്ല. മുംബൈ, ദില്ലി, ഉത്തർ പ്രദേശ്, രാജസ്ഥാൻ, കശ്മീർ എന്നിവടങ്ങളിലാണ് ചിത്രീകരണം.

ഹോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെയാണ് ദീപികയുടെ ഇറാൻ സിനിയിലേക്കുള്ള അരങ്ങേറ്റം. ട്രിപ്പിൾ എക്‌സ്: ദി റിട്ടേൺ ഓഫ് സാൻഡർ കേജ് എന്നാണ് ദീപികയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പേര്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയാണ് ദീപികയുടെ അടുത്ത ബോളിവുഡ് ചിത്രം.