സ്വവർഗാനുരാഗിയായ മകനു വേണ്ടി കുഞ്ഞിനെ പ്രസവിച്ച് ’61 കാരിയായ അമ്മ’

1

വാഷിങ്ടൺ: സ്വവർഗാനുരാഗിയായ മകനും ഭർത്താവിനും വേണ്ടി കുഞ്ഞിനെ പ്രസവിച്ച് 61 കാരിയായ അമ്മ. അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്താണ് ഈ അപൂർവ സംഭവം അരങ്ങേറിയത്. 32കാരനായ മാത്യു എലെഡ്ജും 29കാരിയായ എലിയറ്റ് ഡൗവർട്ടിയും ഏറെ നാളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഐവിഎഫ് വഴി ഒരു കുഞ്ഞ് എന്ന സ്വപ്‌നം ഇരുവർക്കും നേടികൊടുക്കാൻ മാത്യുവിന്റെ അമ്മ തന്നെ മുൻകൈയ്യെടുത്ത് രംഗത്തെത്തുകയായിരുന്നു.

മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സിസിലി എലഡ്ജ് എന്ന 61 കാരി അവസാനമായി അമ്മയാകുന്നത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുമുൻപ് അവർക്ക് ആർത്തവിരാമവും സംഭവിച്ചു കഴിഞ്ഞു. ആർത്ത വിരാമം സംഭവിച്ചതിനാലാലും പ്രായം ഒരുപാടായതുകൊണ്ടും ഈ സമയത് ഐ വി എഫ് ലൂടെ ഒരു പ്രഗ്നൻസി സാധ്യമാണോ എന്നും ആദ്യഘട്ടത്തിൽ അവർ ആശങ്ക പെട്ടിരുന്നു.

നെബ്രാസ്‌കയിലെ ഒമാഹയിലെ ഡോക്ടറോടാണ് കുടുംബം ഇത് സംബന്ധിച്ച ഉപദേശം തേടിയത്. എന്നാൽ ഇതിൽ സങ്കീർണതകളൊന്നുമില്ലെന്ന് വളരെ സാധാരണമായ രീതിയിൽ തന്നെ കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും ഡോക്ടർ കരോളിൻ മൗദ് ഉറപ്പുനൽകുകയായിരുന്നു.

പിന്നീട് കുഞ്ഞിനായുള്ള കാത്തിരുപ്പിലായിരുന്നു കുടുംബം. ഐവിഎഫിലൂടെ സിസിലി ഗർഭിണിയായി. സിസിലി ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തന്റെ മകന്റെ കുഞ്ഞിന് ജന്മം കൊടുക്കുക എന്ന ആശയത്തെ സ്വീകരിച്ചത്.

അമ്മയ്ക്ക് പരിചരണവുമായി മകൻ മാത്യുവും ഭർത്താവ് എലിയറ്റും ഒപ്പമുണ്ടായിരുന്നു. ഒടുവിൽ പൂർണ ആരോഗ്യവതിയായി‘ഉമ’അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അമ്മയുടെ പ്രസവ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ഗർഭകാലത്തെല്ലാം തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മയായല്ല മറിച്ച് അമ്മൂമ്മയായി തന്നെയാണ് സിസിലി നോക്കികണ്ടത്.

സിസിലിയുടെ ഈ ത്യാഗത്തിനെതിരെ ഒട്ടനവധി എതിർപ്പുകൾ സമൂഹത്തിൽ നിന്നും ഉയർന്നു വന്നിരുന്നു വെങ്കിൽ കൂടി അതൊന്നും വകവെക്കാതെ അവർ ഉമയ്യക്ക് ജന്മം നൽകുകയായിരുന്നു. നേരത്തെ രണ്ട് കുട്ടികളുടെ അമ്മയായ ഇവർക്ക് ഉമ്മയെക്ക ജന്മം നല്കാൻ സാധിച്ചത് അവരുടെയെല്ലാം സ്നേഹവും പിന്തുണയും കൊണ്ടാണെന്ന് സിസിലി പറഞ്ഞു. സ്വവര്‍ഗാനുരാകിയായ സ്വന്തം മകനെയും അവന്റെ പങ്കാളിയെയും അംഗീകരിച്ച് അവര്‍ക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ച ഈ അമ്മയ്ക്ക് അഭിനന്ദനാണ് അറിയിച്ച രംഗത്തെത്തിയവരും നിരവധിയുണ്ട്.സ്വവർഗാനുരാഗികൾ കുടുംബത്തിന് അപമാനമായി കരുതുന്ന ഈ സമൂഹത്തിന് മാതൃകയാവുകയാണ് സിസിലി എന്ന 61 കാരിയായ ഈ അമ്മ.