കാളകേയനെ അനുകരിച്ച് ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി; കോമഡി ഉത്സവം റിയാലിറ്റി ഷോയിൽ പക്രുവിന്റെ മകൾ എത്തിയ വീഡിയോ വൈറൽ

0

ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്ന ബഹുമതി നേടിയ ആളാണ്‌ ഗിന്നസ് പക്രു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു സിനിമയിൽ എത്തി തന്റെ സ്ഥാനം വെട്ടിപ്പിടിച്ച വ്യക്തിയാണ് ഗിന്നസ് പക്രു. എന്നാല്‍ ഇതാ പക്രുവിന്റെ മകള്‍ അച്ഛനോളം തന്നെ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുന്നു.

ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തില്‍ പക്രുവിന്റെ മകള്‍ എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പരിപാടിയില്‍ വരിക മാത്രമല്ല, ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു ദീപ്ത കീർത്തി എന്ന ഈ താരപുത്രി. ഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് പക്രു. ഷോിൽ അതഥിയായി എത്തിയ നീരജ് മാധവിനോട്, തന്റെ ഭാവി നായികയാണെന്ന് പറഞ്ഞാണ് അവതാരകൻ മിഥുൻ ദീപ്തയെ പരിചയപ്പെടുത്തി കൊടുത്തതും.

ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദീപ്ത മടിച്ചു. കാളകേയനെ അനുകരിക്കും എന്ന് പറഞ്ഞത് ടിനി ടോമാണ്. നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു. നിംട.. ടുസ.. ടെൽമീ.. അൽത്ത പൂഷെ… എന്നു പറഞ്ഞ് മടിയൊന്നും കൂടാതെ ഗംഭീരമാക്കുകയും ചെയ്തു. എവിടെ പോയാലും ഒരു മടിയും കൂടാതെ മകൾ, ‘ഞാൻ പക്രുവിന്റെ മകളാണ്’ എന്ന് പറയുമെന്ന് പക്രു നേരത്തെ പറഞ്ഞിരുന്നു. കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്നപ്പോഴും അച്ഛന്റെ പേര് ചോദിച്ചപ്പോൾ, ഗിന്നസ് പക്രു എന്ന് മറുപടി പറഞ്ഞു ദീപ്ത. ദീപ്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.