ഹനാന് സംഭവിച്ച അപകടം മനപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയം; ഡ്രൈവറുടെ മൊഴിയില്‍ പൊരുത്തക്കേട്

0

തനിക്കുണ്ടായ അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയമുണ്ടെന്ന് ഹനാന്‍.  .കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കാറില്‍ പോകുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു തകരുകയായിരുന്നു. അപകടസമയത്ത് കാറിന്റെ മുന്‍സീറ്റിലായിരുന്നു ഹനാന്‍. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്.

തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതായും ഇവര്‍ക്ക് സംശയമുണ്ട്. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്. താന്‍ പേരുപോലും കേള്‍ക്കാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം അപകടം നടന്ന ഉടനെ തന്നെ സ്ഥലത്തെത്തുകയും എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് പുളയുന്ന തന്റെ വീഡിയോ എടുക്കുകയുംതന്റെ സമ്മതം പോലും ചോദിക്കാതെ തന്നെ ഫേസ്ബുക്ക് ലൈവും ഇട്ടെന്നും 
 ഇപ്പോഴും തന്നെ ശല്യം ചെയ്യുന്നെന്നും ഹനാന്‍ പറഞ്ഞു.

രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. എന്നിട്ടും നിമിഷ നേരം കൊണ്ട് അവര്‍ അവിടെ എത്തി. ആരാണ് ഈ സമയത്ത് ഇവരെ വിളിച്ചുവരുത്തിയതെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ലെന്നും ഹനാന്‍ പറയുന്നു. അതേസമയം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറഞ്ഞെന്നും ഡ്രൈവര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയാണെന്നും ഹനാന്‍ പ്രതികരിച്ചു. അതേസമയം അപകടത്തില്‍ പരുക്കേറ്റ ഹനാന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.