ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ ഇന്ത്യ പുറത്ത്

0

ഭുവനേശ്വർ: ഹോക്കി ലോകപ്പ് ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരായ നെതെർലാൻ്റിനോട് 2-1ന് തോറ്റ ഇന്ത്യ ടൂർണമെന്റിന് പുറത്തായി. 12–ാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങിന്റെ ഗോളിൽ ലീഡ് നേടിയതിനുശേഷമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ് നിലനിർത്തിയിരുന്നു. അടുത്ത രണ്ട് ക്വാർട്ടറുകളിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. എന്നാൽ ഇന്ത്യയുടെ പ്രതീക്ഷകളെ ആകെ തെറ്റിച്ച് 50ാം മിനുട്ടിൽ മിങ്ക് വാൻ ഡെർ വീർ ഡെൻ നെതർലാൻഡ്‌സിനെ വിജയ കോടിയിൽ എത്തിക്കുകയായിരുന്നു.