അതെ, അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ്; അറിയണം ഈ പ്രണയകഥ

1

വിവാഹപ്പരസ്യങ്ങളിലും ഏറ്റവും കൂടുതൽ ഡിമാന്റ് സൗന്ദര്യമുള്ള വധുവിനാണ്. സൌന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നവര്‍ ഒരുപക്ഷെ ലളിതയും അവരുടെ ഭര്‍ത്താവിനെയും പരിഹസിച്ചേക്കാം. എന്നാല്‍ പ്രണയത്തിനു മുന്നിൽ മുഖസൗന്ദര്യം അപ്രസക്തമാണെന്നും മനസ്സിന്റെ സൗന്ദര്യം നോക്കിയാണ് ജീവിത പങ്കാളിയെ തിരഞ്ഞെടുത്തതെന്നും ചങ്കൂറ്റത്തോടെ പറയുകയാണ് ഇവിടെ ഇവര്‍ ലോകത്തോട്‌.
ഹ്യൂമന്‍സ് ഓഫോ ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഇവര്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
അപ്രതീക്ഷിതമായിട്ടാണ് ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു ഫോണ്‍ വന്നത്. എന്റെ അമ്മയോട് സംസാരിക്കണം എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള ആവശ്യം. അമ്മ എന്റെയൊപ്പമില്ല, ഗ്രാമത്തിലാണ് താമസം, നിങ്ങള്‍ക്ക് നമ്പര്‍ തെറ്റി പോയതാകാമെന്ന് ആ ശബ്ദത്തിന്റെ ഉടമയെ അറിയിച്ചു. ക്ഷമിക്കണം സഹോദരാ എന്നുപറഞ്ഞ് അവര്‍ ഫോണ്‍വെച്ചു. തിരികെ വിളിച്ച് അവളാരാണെന്ന് അന്വേഷിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും എനിക്ക് അവളെ മറക്കാനായില്ല. വീണ്ടും വിളിച്ചു, കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പതുക്കെ ഞങ്ങള്‍ എല്ലാദിവസവും സംസാരിച്ചു.

ഫോൺവിളികൾ ഒരു മാസം പിന്നിട്ടു. ‘നിങ്ങൾ ഇനി ഒരിക്കലും എന്നെ വിളിക്കുമെന്നു തോന്നുന്നില്ല’ എന്നവൾ പറഞ്ഞു. അവൾ എന്താണുദ്ദേശിച്ചത് എന്ന് എനിക്കു മനസ്സിലായില്ല. പിറ്റേന്ന് വിളിച്ചപ്പോൾ അവൾ അങ്ങനെ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഞാൻ ചോദിച്ചു. ‘എന്റെ മുഖത്ത് പൊള്ളലുണ്ടെന്നായിരുന്നു’ അവളുടെ മറുപടി. ‘അതുകൊണ്ട് എന്താ?’ എന്നായിരുന്നു എന്റെ ചോദ്യം. ‘എന്റെ മുഖം കണ്ടാൽ നിങ്ങൾ ഭയക്കും’ എന്നവൾ മുന്നറിയിപ്പു നൽകി. ഞാനങ്ങനെയൊരാളല്ല എന്ന് ഞാനവൾക്ക് ഉറപ്പു നൽകി.

അവളെ നേരിട്ടു കാണാൻ തന്നെ ഞാൻ തീരുമാനിച്ചു. ഒരു സുഹൃത്തിനെ ഒപ്പം കൂട്ടി അവളുടെ ഗ്രാമത്തിലേക്കു പോകുകയും അവളെ കാണുകയും ചെയ്തു. അവളുടെ വീട്ടിലെത്തിയപ്പോൾ മുഖംമറച്ച ദുപ്പട്ട അവൾ നീക്കി. ആദ്യമായി ഞാനവളെ കാണുകയാണ്. ഒരു ഹീറോയെപ്പോലെ അഭിനയിക്കാനെനിക്കറിയാത്തതുകൊണ്ടു തന്നെ ഞാൻ പേടിച്ചു. അവളുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോഴാണ് ഞാനൊന്നുറപ്പിച്ചത്. അവളെയല്ലാതെ വേറെയാരെയും വിവാഹം കഴിക്കാനാവില്ലെന്ന്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവളും അവളുടെ അര്‍ധസഹോദരനും തമ്മില്‍ ചെറിയൊരു വാക്കുതര്‍ക്കമുണ്ടായി. അവന്‍ പറഞ്ഞു, ‘നീ ധിക്കാരിയാണ്. നിന്റെ മുഖത്ത് ഞാന്‍ ആസിഡ് ഒഴിക്കും’. എന്നയാള്‍ ഭീഷണിപ്പെടുത്തി. അവളത് തമാശയായിട്ടാണ് കണ്ടത്. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം അവന്‍ തിരിച്ചു വന്നു. അവള്‍ പുറത്ത് പോകുന്ന സമയം അവളുടെ മുടി പിടിച്ചുവലിച്ചു. അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. അവളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. ചികില്‍യ്ക്കായി അവള്‍ ആസിഡ് അക്രമണത്തെ അതിജീവിച്ചവരുടെ ഒപ്പമെത്തി. അവസാനം എന്നിലും.
അവളെ വിവാഹം ചെയ്യാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ മുതൽ ആളുകൾ എന്നെ ഉപദേശിക്കാൻ തുടങ്ങി. ‘നീ എങ്ങനെ ഇത് കൈകാര്യം ചെയ്യും?, പുതുപ്പെണ്ണിന്റെ മുഖം നീ എങ്ങനെ എല്ലാവരെയും കാട്ടിക്കൊടുക്കും? എന്നൊക്കെയുള്ള ചോദ്യങ്ങളോട് ചിരിച്ചു കൊണ്ട് ഞാൻ മറുപടി നൽകി. പ്രണയം അങ്ങനെയാണ്. ആരെന്തു പറയുന്നു എന്നതൊന്നും പ്രശ്നമല്ല. ഇത് എന്റെയും അവളുടെയും മാത്രം കാര്യമാണ്’.

എങ്ങനെ എന്റെ വധുവിനെ മറ്റുള്ളവരുടെ മുന്നില്‍ കാണിക്കും എന്ന് പലരും എന്നോട് ചോദിച്ചു. ഞാനവരോട് പറഞ്ഞു സ്‌നേഹം അങ്ങനെയാണ്. ഇത് മറ്റുള്ളവരുടെ കാര്യമല്ല. എന്റെയും അവളുടെയും മാത്രം കാര്യമാണ്. നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരാളെ എവിടെ വച്ചാണ് നിങ്ങള്‍ കണ്ടെത്തുക എന്നറിയില്ല. അതായിരിക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം. അവളും ഞങ്ങളുടെ മകനുമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. അവള്‍ എപ്പോഴും പ്രചോദനമാകുന്നൊരു പെണ്‍കുട്ടിയാണ്, സത്യസന്ധയാണ്, ദയാലുവാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരിയാണ്. കാരണം, ഞാനവളുടെ ഹൃദയം കണ്ടു. അതിലാണ് കാര്യം. അവള്‍ എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്.