ഇന്ത്യയ്ക്ക് 224 റൺസിന്റെ കൂറ്റൻ വിജയം.

0

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 224 റൺസിന്റെ കൂറ്റൻ വിജയം. 378 റൺസിന്റെ വമ്പൻ വിജലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ 82 പന്തുകൾ ബാക്കിനിൽക്കെ 153 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

തുടർച്ചയായ നാലാം മൽസരത്തിലും ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ രോഹിത് ശർമ (162), അമ്പാട്ടി റായുഡു (100) എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. 
77 റൺസിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ വിൻഡീസ് ഒടുവിൽ 153 റൺസിന് എല്ലാവരും പുറത്തായി. റൺ അടിസ്ഥാനത്തിൽ ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ ജയമാണിത്. വിൻഡീസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയും.